Monday, November 20, 2017

MATCH 4: BENGALURU- MUMBAI CITY (2-0)


നവാഗതര്‍ക്ക്‌ വിജയത്തോടെ തുടക്കം 

ബെംഗ്‌ളുരുവിനു സൂപ്പര്‍ സണ്‍ഡേ



ബെംഗ്‌ളുരു എഫ്‌.സി 2 മുംബൈ സിറ്റി എഫ്‌.സി 0




ബെംഗ്‌ളുരു, നവംബര്‍ 19 ;




ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്നലെ ബെംഗ്‌ളുരു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നവാഗതരും ആതിഥേയരുമായ ബെംഗ്‌ളുരു എഫ്‌.സി നിലവിലെ സെമിഫൈനലിസറ്റുകളും കഴിഞ്ഞ സീസണില്‍ ലീഗ്‌ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരുായിരുന്ന മുംബൈ സിറ്റി എഫ്‌.സി യെ ഏകപക്ഷീയമായ രണ്ട്‌ ഗോളിനു പരാജയപ്പെടുത്തി.
ഐ.എസ്‌എല്ലിന്റെ ഈ സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന ബെംഗ്‌ളുരുവിന്റെ ഉജ്ജ്വല തുടക്കമായി മാറി. 
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 67 ാം മിനിറ്റില്‍ സ്‌പാനീഷ്‌ മിഡ്‌ഫീല്‍ഡര്‍ എഡു ഗാര്‍ഷ്യുയും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയുമാണ്‌ ബെംഗ്‌ളുരുവിനു വേണ്ടി ഗോള്‍ നേടിയത്‌. 
ഈ സ്വപ്‌നസമാനമായ തുടക്കത്തില്‍ സുനില്‍ ഛെത്രി തന്നെയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 
മത്സരഫലം പോലെ ബെംഗ്‌ളുരു എഫ്‌.സിയുടെ ആക്രമണത്തോടെയാണ്‌ മത്സരത്തിനു തുടക്കം. എട്ടാം മിനിറ്റില്‍ കോര്‍ണര്‍ കിക്കോടെയായിര്‌ുന്നു മുംബൈയുടെ തുടക്കം. ലിയോ കോസ്‌റ്റയുടെ കോര്‍ണര്‍ കിക്ക്‌ അപകടം ഒഴിവാക്കി കടന്നുപോയി. 
ഈ സീസണില്‍ എ.എഫ്‌.സി കപ്പില്‍ കളിച്ചു സെറ്റായ ബെംഗ്‌ളുരുവിനു ഐ.എസ്‌.എല്ലില്‍ ആദ്യമായി കളിക്കുന്നതിന്റെ പരിചയക്കുറവ്‌ ഒട്ടും ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയന്‍ മിഡ്‌ഫീല്‍ഡര്‍ എറിക്കിനെ ഫൗള്‍ ചെയ്‌തിനു മുംബൈയുടെ ജേഴസണ്‍ വിയേരക്ക്‌ ആദ്യത്തെ മഞ്ഞക്കാര്‍ഡ്‌ . ഇതിനു പിന്നാലെ ഉമുംബൈയ്‌ക്ക്‌ മറ്റൊരു പ്രഹരമായി പേശിവലിവ്‌ മൂലം ലിയോ കോസ്‌റ്റയെ 16 ാം മിനിറ്റില്‍ പിന്‍വലിക്കേണ്ടി വന്നു. തുടര്‍ന്നു കാമറൂണ്‍ താരം അക്കീല എമാനയെ കൊണ്ടുവന്നു. 
ഹോം ഗ്രൗണ്ടിന്റെ മികവില്‍ ബെംഗ്‌ളുരു ആക്രമണം ശക്തമാക്കി. 23 ാം മിനിറ്റില്‍ എവര്‍ട്ടണ്‍ കൊടുത്ത ക്രോസില്‍ സുനില്‍ ഛെത്രിയുടെ ഫസ്റ്റ്‌ ടൈം ഫ്‌ളിക്കര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു. അടുത്ത മിനിറ്റില്‍ വലതു വിംഗില്‍ നി്‌ന്നും വന്ന ഉദാന്തസിംഗിന്റെ ശ്രമം പോസ്‌റ്റിനരികിലൂടെയും അകന്നുപോയി. ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍ കോര്‍ണര്‍ വഴങ്ങിയാണ്‌ മുംബൈ രക്ഷപ്പെട്ടുകൊണ്ടിരുന്നത്‌. ഈ ആക്രമണങ്ങളെ നേരിടാന്‍ മുംബൈയുടെ റുമേനിയക്കാരന്‍ ഡിഫെന്‍ഡര്‍ ലൂസിയാന്‍ ഗോയനു തുടരെ കഠിന അധ്വാനം നടേത്തണ്ടിയും വന്നു. 
ഒന്നാം പകുതിയുടെ 40 ാം മിനിറ്റില്‍ മിക്കുവിന്റെ 30 വാര അകലെ നിന്നുള്ള ഷോട്ട്‌ മുംബൈ ഗോളി അമരീന്ദര്‍ സിംഗ്‌ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ ഉദാന്ത സിംഗിന്റെ ഗോള്‍ മുഖത്തേക്കു വന്ന ക്രോസ്‌ മുംബൈ കോര്‍ണര്‍ വഴങ്ങി വീണ്ടും രക്ഷപ്പെടുത്തി. ഉദാന്ത സിംഗും മിക്കുവും പലതവണ സുനില്‍ ഛെത്രിയെ മുന്നില്‍ കണ്ടു നടത്തിയ മിന്നല്‍ നീക്കങ്ങള്‍ക്കും ഫലം ലഭിക്കാതെ പോയതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി കലാശിച്ചു. 
ബെംഗ്‌ളുരുവിന്റെ രാഹുല്‍ ബെക്കയും മുംബൈയുടെ രാജു ഗെയക്ക്‌ വാദുമായിരുന്നു ആദ്യ പകുതിയിലൂടനീളം നിറഞ്ഞു നിന്ന മറ്റു താരങ്ങള്‍. മുംബൈയുടെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനും പ്രധാന റോള്‍ വഹിക്കേണ്ടി വന്നു. 
രണ്ടാം പകുതിയില്‍ മുംബൈ, സാഹി്‌ല്‍ ടവോറയ്‌ക്കു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവിനെ ഇറക്കി. രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ആതിഥേയര്‍ക്കു കിട്ടിയ കോര്‍ണറില്‍ മിക്കുവിന്റെ സിറോ ആംഗിളില്‍ നിന്നും . ഷോട്ട്‌. പക്ഷേ പന്ത്‌ ക്രോസ്‌ബാറിനു മുകളിലൂടെ അകന്നു. 56 ാം മിനിറ്റില്‍ മുംബൈ പെനാല്‍ട്ടി ബോക്‌സിനു മുന്നില്‍ ബെംഗ്‌ളരുവിനു കിട്ടിയ ഫ്രി കിക്ക്‌ മെഹ്‌റാജുദ്ദീന്‍ വാഡൂവിന്റെ സമയോചിതമായ ഇടപെടല്‍ മൂലം മുതലെടുക്കാനായില്ല. ്‌62 ാം മിനിറ്റില്‍ എഡുഗാര്‍ഷ്യയുടെ ബുള്ളറ്റ്‌ ഷോട്ട്‌ ഗോളി അമരീന്ദര്‍ സിംഗ്‌ തടുത്തിട്ടു. പിന്നാലെ ബെംഗ്‌ളുരു സ്‌പാനീഷ്‌ താരം ടോണി ഓസ്‌ട്രേലിയന്‍ താരം എറിക്കിനു പകരം കളിക്കാനിറങ്ങി. ഇതോടെ ബെംഗ്‌ളുരുവിന്റെ ഭാഗ്യജാതകം തെളിഞ്ഞു.
67 ാം മിനിറ്റില്‍ ബെംഗ്‌ളുരു കാത്തിരുന്ന ഗോള്‍ വന്നു. കോര്‍ണര്‍ കിക്കിനെ തുടര്‍ന്നായിരുന്നു ഗോള്‍ എഡു ഗാര്‍ഷ്യ എടുത്ത കിക്ക ഉദാന്ത സിംഗിലേക്കും തുടര്‍ന്നു പന്ത്‌ എഡുവിലേക്കും. രണ്ടാം പോസ്‌റ്റിലേക്കു പന്ത്‌ തൊടുക്കുമെന്ന അമരീന്ദറിന്റെ പ്രതീക്ഷ തകര്‍ത്ത്‌്‌ എഡു ഗാര്‍ഷ്യ പന്ത്‌ ഒന്നാം പോസ്‌റ്റിനരികിലൂടെ വലയിലാക്കി (1-0). 
72 ാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ പാസില്‍ മിക്കയ്‌്‌കു കനകാവസരം. പക്ഷേ മിക്ക ഗോള്‍ മുഖത്തേക്കു കുതിക്കുന്നതിനു മുന്‍പ്‌ ഓഫ്‌ സൈഡ്‌ വിളി ഉയര്‍ന്നു. പെനാല്‍ട്ടിയ്‌ക്കു വേണ്ടി ഫൗള്‍ അഭിനയിച്ചതിനു റഫ്‌റി മഞ്ഞക്കാര്‍ഡ്‌ നല്‍കി. 
മുംബൈ മാര്‍ക്കോ റൊസാരിയോക്കു പകരം റാഫ ജോര്‍ഡയെ കൊണ്ടുവന്നു ഗോള്‍മടക്കാനുള്ള ശ്രമം തീവ്രമാക്കി. ബെംഗ്‌ളുരു ഉദാന്തയ്‌ക്കു പകരം സുബാഷിഷിനെയും ഇറക്കി. 
മത്സരം ബെംഗ്‌ളുരുവിന്റെ ഏക ഗോള്‍ വിജയത്തിലേക്കു നീങ്ങിയ നിമിഷത്തിലാണ്‌ മുംബൈ ഗോളി അമരീന്ദര്‍ സിംഗിന്റെ ദാനം. നിശ്ചിത സമയം പിന്നിട്ടു ഇഞ്ചുറി സമയത്തേക്കു കടന്ന അവസാന മിനിറ്റുകളില്‍ ആയിരുന്നു രണ്ടാം ഗോള്‍. ബെംഗ്‌ളുരുവിന്റെ ഗോളി നീട്ടി അടിച്ചു കൊടുത്ത പന്ത്‌ കുതിച്ച്‌ ഓടിയെത്തിയ സുനില്‍ ഛെത്രിയും ഡിഫെന്‍ഡര്‍ വാഡുവും മാതം. . രക്ഷകനായി വ്‌ന്ന വാഡുവിന്റെ ക്ലിയര്‍ ചെയ്യാനുള്ള ഹെഡ്ഡര്‍ ബോക്‌സിനു വെളിയിലേക്കു വന്ന അമരീന്ദറിന്റെ ദേഹത്തു തട്ടി സുനില്‍ ഛെത്രിയുടെ പക്കല്‍ എത്തി. അഡ്വാന്‍സ്‌ ആയി നിന്ന അമരീന്ദറിനെ മറികടന്നു സുനില്‍ ഛെത്രി പന്ത്‌ വലയിലേക്ക്‌ പ്ലേസ്‌ ചെയ്‌തു (2-0). 



മുംബൈ സിറ്റി 25നു ഹോം മാച്ചില്‍ ഗോവയേയും , ബെംഗളുരു എഫ്‌.സി രണ്ടാം ഹോം്‌ മാച്ചില്‍ 26നു ഡല്‍ഹിയേയും നേരിടും.


Match 4India Sunil ChhetriBengaluru

No comments:

Post a Comment

photos :SABIR PASHA- RENE