മുംബൈ
കളിക്കാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരും ആക്രമണ ഫുട്‌ബോള്‍ കളിപ്പിക്കാനും ഹീറോ ഐഎസ്‌എല്‍ ടീമുകളുടെ പരിശീലകര്‍ കൂടുതല്‍ ശ്രദ്ധചെലുത്തും
കഴിഞ്ഞ മൂന്നു സീസണുകളിലായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചത് ആകെ 183 മത്സരങ്ങള്‍ എട്ടു ടീമുകള്‍ നേടിയത് ആകെ 460 ഗോളുകള്‍. ശരാശരി ഒരു മത്സരത്തില്‍ 2.51 ഗോള്‍ വീതം . പക്ഷേ ഇത് പോര.
വെള്ളിയാഴ്‌ച മുംബൈയില്‍ നടന്ന മീഡിയ ദിനത്തിലെ വിലയിരുത്തല്‍ ആയിരുന്നു ഇത്. ഗോളുകളുടെ എണ്ണം ഇനിയും ഉയരണം. മീഡിയ ദിനത്തി്‌ല്‍ പങ്കെടുത്ത ടീമുകളുടെ മുഖ്യ പരിശീലകരില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഇല്ല. ആക്രമണ ഫുട്‌ബോള്‍ കളിക്കാനാണ് എല്ലാവരും ടീമംഗങ്ങളോട് ആവശ്യപ്പെടുൂന്നത് . കാരണം കാണികളെ ത്രസിപ്പിക്കണമെങ്കില്‍ ഗോള്‌ുകളുടെ എണ്ണം കൂടണം.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്‌റ്റന്റ് കോച്ച് താങ്‌ബോയ് സിങ്‌തോയും ഇതിനോട് യോജിച്ചു. ടീമിന്റെ മുഖ്യ പരിശീലകനും ഏറെക്കാലം മാഞ്ച്‌സറ്റര്‍ യൂണൈറ്റഡിന്റെ മുഖ്യപരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനോടൊപ്പം ടീമിന്റെ സഹപരിശീലകനുമായിരുന്ന റെന മ്യൂലെന്‍സ്റ്റീനും ഇതേ അഭിപ്രായം ത്‌ന്നെയാണെന്ന് താ്‌ങ്‌ബോയ് സിങ്‌തോ പറഞ്ഞു. പുതിയ പരിശീലകരായി സ്ഥാനം ഏറ്റെടുത്ത റാങ്കോ പോപോവിച്ചുും(പുനെ സിറ്റി) സെര്‍ജിയോ ലോബറേവും (എ്‌ഫ്.സി.ഗോവ), ജോണ്‍ ഗ്രിഗറി (ചെന്നൈയിന്‍ എഫ്.സി) ഇക്കാര്യം സമ്മതിച്ചു. വിജയിക്കാനാണ് കളിക്കുന്നതെന്നും അല്ലാതെ മറ്റൊരു സമ്പ്രദായം തെരഞ്ഞെടുക്കില്ലെന്നും എല്ലാവരും പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ കോംപാക്ട സമ്പ്രദായത്തിനു പകരം മറ്റൊരു ശൈലിയായിരിക്കും ഇത്തവണ ടീമിനുണ്ടാകുകയെന്നായിരുന്നു മുംബൈ സിറ്റിയുടെ പരിശീലകന്‍ അല്‌ക്‌സാണ്ടര്‍ ഗുയിമിറസിനു പറയാനുണ്ടായിരുന്നത്. ബെംഗ്‌ളുരു എഫ്.സിയുടെ പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്ക ഇതിനകം പരീക്ഷണം നടത്താനുള്ള കഴിവ് ഹീറോ ഐ-ലീഗില്‍ കാണിച്ചു കഴിഞ്ഞു.
' പന്ത് കൈവശം വെച്ചുകളിക്കാന്‍ എന്റെ ടീം ഇഷ്ടപ്പെടുന്നു. തോല്‍ക്കുമ്പോള്‍ അത് തിരികെ കൊണ്ടുവരാന്‍ കഴിയും .പെട്ടെന്നുള്ള പാസുകളും സൃഷ്ടിപരമായ കളിക്കാരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. പന്ത് കുടുതല്‍ നേരം നിലനിര്‍ത്താനാണ് ഞാന്‍ കൂടുതല്‍ ശ്രമിക്കുന്നത് .ബാഴ്‌സിലോണയുടെ ഫുട്‌ബോള്‍ ശൈലിയാണ് എന്റേത്. അതുകൊണ്ട് നിങ്ങള്‍ക്ക് അറിയാനാകും എന്റെ ടീം എങ്ങനെ കളിക്കാന് ശ്രമിക്കുമെന്ന്' ലൊബേറ പറഞ്ഞു
ഇന്ത്യന്‍ മാധ്യമങ്ങളുമായുള്ള ആദ്യ കൂടിക്കാഴചയില്‍ പൂനെ സിറ്റിയുടെ സെര്‍ബിയന്‍ പരിശീലകന്‍് പോപ്പോവിച്ച് വളരെ സന്തോഷവാനായിരുന്നു. തന്റെ ടീം വളരെ തുറന്ന രീതിയില്‍ തന്നെ കിക്കുമെന്നു അദ്ദേഹം പറ്‌ഞ്ഞു
ഫുട്‌ബോള്‍ കളിക്കുന്നത് സന്തോഷം ഉളവാക്കാനാണ് .കളിയില്‍ നിന്നും കിട്ടുന്ന ആനന്ദത്തിനാണ് താന്‍ ഫുട്‌്‌ബോള്‍കളിക്കുന്നതെന്നും . നിങ്ങള്‍ ഫലത്തിന്റെ പരിധിയ്‌ക്കുള്ളില്‍ നിന്നുകൊണ്ട് സ്‌മാര്‍ട്ട് ആകണം. അതിനാല്‍ അവ,സരത്തിനൊത്ത് അവസാനം വരെ കഠിന പ്രയത്‌നത്തിനുവേണ്ടി തയ്യാറാകുകയും വേണം' മുന്‍ സെന്റര്‍ ബാക്ക്‌് പറഞ്ഞു
കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ മാഴ്‌സീലീഞ്ഞ്യോയെ ലഭിച്ചതില്‍ സന്തോഷവാനാണ് പൂനെ സിറ്റിയുടെ പരിശീലകന്‍. ഡ്‌ല്‍ഹിയുടെ കുപ്പായമണിഞ്ഞ മാഴ്‌സിലീഞ്ഞ്യോ കഴിഞ്ഞ സീസണില്‍ അഞ്ച് അസിസ്‌റ്റുകളും 10 ഗോളുകളും നേടിയിരന്നു. 'ഫുട്‌ബോള്‍ എന്നാല്‍ ആഹ്ലാദമാണ് . പോസീറ്റീവ് ആയി കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് - മാഴ്‌സിലീഞ്ഞ്യോ പറഞ്ഞു#
ഈ വീക്ഷണത്തില്‍ നിന്നൊരു മാറ്റം ചെന്നൈയിന്‍ എഫ്.സിയില്‍ കാണാം. കഴിഞ്ഞ മൂന്നു സീസണുകളില്‍ ലോകകപ്പ് ജേതാവ് മാര്‍ക്കോ മാറ്റെരാസി പരിശീലിപ്പിച്ചിരുന്ന ചെന്നൈയിന്‍ എഫ്. .സി ജോണ്‍ ഗ്രിഗറിയുടെ കീഴിലാണ് ഇത്തവണ പരിശീലനം നടത്തുന്നത്. തന്‍െ മുന്‍ഗാമിയുടെ പാത പിന്തുടാരാന്‍ തന്നെയാണ് ജോണ്‍ ഗ്രിഗറി യുടെയും ആഗ്രഹം .ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സ്‌റ്റീരിയോ ടൈപ്പ് രീതിയോട് ജോണ്‍ ഗ്രിഗറിക്ക് മതിപ്പില്ല
പൊതുവെ ഇംഗ്ലീഷ് മാനേജര്‍മാരെക്കുറിച്ച് പറയുന്ന അഭിപ്രായം ഏറെ നേരം പന്ത് തട്ടിക്കളിച്ചു സമയം പാഴാക്കുന്ന രീതിയാണ് അവരുടേതെന്നാണ്. എന്നാല്‍ തന്റെ ടീം ചാരുതയാര്‍ന്ന യഥാര്‍ത്ഥ ഫുട്‌ബോല്‍ കളിക്കണമെന്നാണ് ജോണ്‍ ഗ്രിഗറയുടെ ആഗ്രഹം
പന്ത് പിന്നിലേക്കും മുന്നിലേക്കും മാറി മാറി തട്ടിക്കളിക്കുന്ന രീതിയല്ല വേണ്ടത് പ്‌ന്ത് കൈവശം വെച്ചുള്ള സ്റ്റൈലന്‍ കളി .അതിനുവേണ്ട കളിക്കാര്‍ ചെന്നൈയിന്‍ എഫ്.സിയില്‍ ഉണ്ട് . അറിയപ്പെടാത്ത കളിക്കാരില്‍ നിന്നും വലിയ താരങ്ങളെ സൃഷ്ടിക്കുവാന്‍ പോകുന്നു; ജോണ്‍ ഗ്രിഗറി പറഞ്ഞു
ഹീറോ ഐ.എസ്.എല്‍ ഇനി നാല് മാസത്തോളം കളിക്കും , ഫലത്തില്‍ കഴിഞ്ഞ സീസണിന്റെ ഇരട്ടി. എല്ലാ മാനേജര്‍മാര്‍ക്കും തങ്ങളുടെ തത്വശാസ്‌ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാന്‍ വേണ്ടുവോളം സമയം അവര്‍ അങ്ങനെ ചെയ്യാന്‍ തയ്യാറാണെങ്കില്‍ അത് തീര്‍ച്ചായായും ഗോളുകളുടെ സമൃദ്ധിനിറഞ്ഞ കാലമായി മാറും.
No comments:
Post a Comment