Monday, November 20, 2017

MATCH 3 GOA- CHENNAYIN (3-2)


ത്രില്‍ നിറഞ്ഞ പോരാട്ടത്തില്‍ 

ഗോവന്‍ ജയം 
എഫ്‌.സി. ഗോവ 3 ചെന്നൈയിന്‍ എഫ്‌.സി. 2 



ചെന്നൈ, നവംബര്‍ 19 : 


ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണി
ല്‍ ഇന്ന്‌ലെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്‌.സി.ഗോവ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ചെന്നൈയിന്‍ എഫ്‌.സിയെ പരാജയപ്പെടുത്തി
ു.
അദ്യ പകുതിയില്‍ കോറോ ( 26 ാം മിനിറ്റില്‍), ലാന്‍സറോട്ടി ( 29 ാം മിനിറ്റില്‍), മന്ദര്‍റാവു ദേശായി (39 ാം മിനിറ്റില്‍ ) എന്നിവരുടെ ഗോളുകളില്‍ ഗോവ 3-0നു മുന്നിട്ടു നിന്നു. 
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്‌.സിയ്‌ക്കു വേണ്ടി അവരുടെ വൈസ്‌ ക്യാപ്‌റ്റന്‍ ഇനീഗോ കാള്‍ഡറോണും (70 ാം മിനിറ്റില്‍ ) പെനാല്‍ട്ടി മുതലാക്കി റാഫേല്‍ അഗസ്‌റ്റോയും (84 ാം മിനിറ്റില്‍ ) ഗോള്‍ നേടി. 
ഫലത്തില്‍ , കഴിഞ്ഞ സീസണില്‍ ഗോള്‍ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും വേണ്ടി വന്നു ഈ സീസണിലും ഐ.എസ്‌എല്ലിലെ ഗോളുകള്‍്‌ക്കു ക്ഷാമം ഇല്ലാത്ത ആദ്യ മത്സരം ഒരുക്കാന്‍. ഗോള്‍ രഹിതമായ ആദ്യ രണ്ടു മത്സരങ്ങളുടേയും ക്ഷീണം അകറ്റാന്‍ ഗോവയ്‌ക്കും ചെ്‌നൈയിനും കഴിഞ്ഞു. 
അതേപോലെ മരീന അരീനിയില്‍ ഇന്നലെ ഗോളുകളുടെ സ്‌പാനീഷ്‌ മസാലയായിരുന്നുവെന്നും പറയാം ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത്‌ സ്‌പാനീഷ്‌ താരമായിരുന്നു. രണ്ടാം ഗോള്‍ ബ്രസീല്‍ താരവും. 
നിരവധി പുതുമുഖങ്ങളുമായാണ്‌ ഗോവ ആദ്യ മത്സരത്തിനു കളിക്കാനിറങ്ങിയത്‌. ക്യാപ്‌റ്റന്‍ ലക്ഷ്‌മികാന്ത്‌ കട്ടിമണി ഗോള്‍ വലയം കാക്കുന്ന ഗോവ 4-3-2-1 ശൈലിയിലും ആതിഥേയരായ ചെന്നൈയിന്‍ 5-3-2 ഫോര്‍മേഷനിലും ആയിരുന്നു കളിക്കാരെ വിന്യസിച്ചത്‌. 2015 ലെ ഫൈനലിസ്റ്റുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ തുടക്കം ചെന്നൈയുടെ ആക്രമണത്തോടെയായിരുന്നു. 
ഇടതുവിംഗില്‍ ഗോവ നാരായണ്‍ ദാസിനെയും 
ചെന്നൈ കഴിഞ്ഞ സീസണിലെ എമേര്‍ജിങ്ങ്‌ പ്ലെയറായിരുന്ന ജെറി ലാല്‍റെന്‍സുവാലയെയും ഇറക്കിയിരുന്നു. ഈ രണ്ടു കരുത്തര്‍ ആയിരുന്നു ഇരുടീമുകളുടെയും നീക്കങ്ങള്‍ മെനഞ്ഞത്‌. 15 ാം മിനിറ്റില്‍ ചെന്നൈയിനു ആദ്യ കോര്‍ണര്‍. ഗോവന്‍ പ്രതിരോധനിരക്കാരന്‍ സെറിട്ടന്‍ ഹെഡ്ഡ്‌ ചെയ്‌ത്‌ അപകടം ഒഴിവാക്കി. 19 ാം മിനിറ്റില്‍ ചെന്നൈയിന്റെ ബോക്‌സിനു മു്‌ന്നിലേക്കു സ്‌പാനീഷ്‌ ഫെറാന്‍ കോമോമിനാസിന്റെ മൈനസ്‌ പാസില്‍ ബ്രാണ്ടന്‍ഫെര്‍ണാണ്ടസിന്റെ കുറ്റനടി .പക്ഷേ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. തുടക്കത്തില്‍ വളരെ പിന്നിലായിരുന്ന ഗോവ മെല്ലെ ചെന്നൈയിന്‍ ഗോള്‍മുഖം കീഴടക്കി തുടങ്ങി. 24 ാം മിനിറ്റില്‍ തോയി സിംഗീന്റെ ഗോള്‍ മുഖത്തേക്കുള്ള പാസ്‌ സ്വീകരിക്കാന്‍ ചെന്നൈയിന്റെ കളിക്കാര്‍ ആരും ഇല്ലാതെ പോയതോടെ അപകടം ഒഴിവായി. 
ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ പ്രതീക്ഷിച്ചതുപോലെ ഈ സീസണിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഐ.എസ്‌.എല്ലിലെ 461 ാം ഗോളും ഇതോടെ രേഖപ്പെടുത്തി. സ്‌പാനീഷ്‌ മുന്‍നിര താരം ഫെറാന്‍ കോറിമിനാസ്‌ എന്ന കോറോയുടെ ബൂട്ടില്‍ നിന്നാണ്‌ സീസണിലെ ആദ്യ ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ രണ്ടു ഡിഫെന്‍ഡര്‍മാരെയും ചെന്നൈയിന്‍ ഗോളിയെയും മറികടന്നു കോറോ വലയിലേക്കു പന്ത്‌ പ്ലേസ്‌ ചെയ്‌തു. ചെന്നൈയിന്റെ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത്‌ വലയില്‍ (1-0). 
ഗോള്‍ നേടി ആവേശം കാത്തു സൂക്ഷിച്ച ഗോവ ഉടനടി രണ്ടാം ഗോളും നേടി. 29 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ത്രൂപാസിലാണ്‌ ഗോളിന്റെവഴി. സെറിട്ടോണ്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിന്‍ ഡിഫെന്‍ഡര്‍ തടഞ്ഞു. റീബോണ്ടില്‍ പന്ത്‌ കിട്ടിയ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട്‌ ചെന്നൈയിന്‍ ഗോളി തടഞ്ഞു ഇത്തവണ രീബൗണ്ട്‌ ആയി വന്ന പന്ത്‌ മറ്റൊരു സ്‌പാനീഷ്‌ മിഡ്‌ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി ബൂട്ടിന്റെ അടിഭാഗം കൊണ്ട്‌ ഗോളി കരണ്‍ജിത്തിന്റെ തലയ്‌ക്കു മുകളിലൂടെ ഉയര്‍ത്തിവി്‌ട്ടു. ക്രോസ്‌ബാറില്‍ ഉരുമി പന്ത്‌ വലയിലേക്ക്‌ (2-0) 
ഗോള്‍ മടക്കാന്‍ സെറീനോ, ബോഡോ,റാഫേല്‍ അഗസ്റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിന്റെ ശ്രമം ഫലിച്ചില്ല. ഇതിനു പിന്നാലെയാണ്‌ കനത്ത ആഘാതം പോലെ ഗോവയുടെ മൂന്നാം ഗോള്‍. 
39 ാം മിനിറ്റില്‍ . വലത്തെ വിംഗിലൂടെയായിരുന്ന ഗോളിനുള്ള നീക്കം വന്നത്‌. ചെന്നൈയുടെ പാടെ താളെ തെറ്റിയ പ്രതിരോധനിരയെ തകര്‍ത്തു കുതിച്ച മാനുവല്‍ ലാന്‍സറോട്ടി നല്‍കിയ പാസ്‌ സ്വീകരിച്ച മന്ദര്‍റാവു ദേശായി അനായാസം നെറ്റ്‌ ലക്ഷ്യമാക്കി. ഗോളി കരണ്‍ജിത്തിന്റെ ഗ്ലൗസില്‍ തഴുകി പന്ത്‌ മെല്ലെ അകത്തേക്ക്‌ (3-0). ഐ.എസ്‌.എല്‍ നാലാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യാക്കരന്‍ എന്ന ബഹുമതിക്കും മന്ദര്‍റാവു ദേശായി ഇതോടെ ഉടമയായി.
42 ാം മിനിറ്റില്‍ ഗോവയ്‌ക്കു വീണ്ടും അവസരം. ഗോളി കരണ്‍ജിതിനെ ടാക്ലിങ്ങ്‌ ചെയ്‌തതിനു ബോക്‌സിനു തൊട്ടുമുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കിക്ക്‌ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. കരണ്‍്‌ജിതിന്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു. 



രണ്ടാം പകുതിയില്‍ ചെന്നൈ രണ്ടു മാറ്റങ്ങളോടെയാണ്‌ ഇറങ്ങിയത്‌. പക്ഷേ ഭാഗ്യം ചെന്നൈയുടെ കൂടെ കളിക്കളത്തിലേക്കു വന്നില്ല. രണ്ടാം പകുതിയുടെ ആ്‌ദ്യ രണ്ടുമിനില്‍ രണ്ടു തുറന്ന അവസരങ്ങള്‍. പകരക്കാരനായി വന്ന വിക്രം ജിത്തില്‍ നിന്നായിരുന്ന തുടക്കം. ബോക്‌സിലേക്കു കയറിയ ജെജെയുടെ ഷോട്ട്‌ ഗോവയുടെ ഗോളി പൊസിഷന്‍ തെറ്റി നില്‍ക്കെ പോസ്‌റ്റില്‍ തട്ടി അകന്നു. സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും ്‌അവസരം. ഇത്തവണ ഗോവയുടെ പ്രതിരോധനിരക്കാരന്റെ കാലുകളില്‍ നിന്നും പന്ത്‌ പിടിച്ചെടുത്ത ജെജെ ഗോളി കട്ടിമണിപോലും ഇല്ലാതെ നിന്ന ഗോള്‍ മുഖത്തേക്കു ജെജെയുടെ ഷോട്ട പോസ്‌റ്റില്‍ തട്ടിത്തെറിച്ചത്‌്‌ അവിശ്വസനീയമായിരുന്നു. 
രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ വ്‌ന്ന ചെന്നൈയിന്‍ കാത്തിരുന്ന ഗോള്‍ നേടി. ജെറിയെ ഫൗള്‍ ചെയ്‌തതിനു പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ ഗോളായി. അഞ്ച്‌ ഗോവന്‍ താരങ്ങളെ മറികടന്നു താഴ ബ്ലോക്ക ചെയ്യാന്‍ കിടന്ന ബ്രൂണോ പിന്‍ഹിറോയുടെ ദേഹത്തു വന്ന പന്ത്‌ ഗോളി കട്ടിമണിയുടെ കയ്യില്‍ നിന്നും വഴുതി വലയില്‍ (3-1). 
83 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സിയ്‌ക്കു കളി അവസാന മിനിറ്റുകളോട്‌ അടുക്കുമ്പോള്‍ പെനാല്‍ട്ടി ലഭിച്ചു. ചെന്നൈയുടെ ജെജെയെ ഗോവന്‍ ഗോളി കട്ടിമണി ചാര്‍ജ്‌ ചെയത്തിനു റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത ബ്രസീലില്‍ നി്‌ന്നുള്ള മിഡ്‌ഫീല്‍ഡര്‍ റാപേല്‍ അഗസ്‌തോ യാതൊരു പിഴവും കട്ടിമണിക്കും അവസരവും നല്‍കാതെ പന്ത്‌ വലയിലാക്കി (3-2). 
ഇതോടെ ചെന്നൈയിന്‍ മത്സരം സമനിലയിലാക്കാനുള്ള ശ്രമത്തിലായി. ഗ്രിഗറി നെല്‍സന്റെ മനോഹരമായ കാര്‍പറ്റ്‌ ഡ്രൈവ്‌ കട്ടിമണി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 
ഗോളിനു ക്ഷാമം ഇല്ലാതിരുന്നതുപോലെ കളി പരുക്കനായിരുന്നു. ബിക്രംജിത്തിനും 
ബ്രണ്ടന്‍ ഫെര്‌ണാണ്ടസിനും റാഫേല്‍ അഗസ്റ്റോയ്‌ക്കും മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. 
ചെന്നൈയിന്‍ എഫ്‌.സി അടുത്ത മത്സരത്തില്‍ 23നു നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെയും എഫ്‌.സി.ഗോവ 25നു അടുത്ത മത്സരത്തില്‍ മുംബൈസിറ്റി എഫ്‌.സിയെയും നേരിടും.

Match 3Spain Manuel LanzaroteFC Goa



No comments:

Post a Comment

photos :SABIR PASHA- RENE