Monday, November 13, 2017

വലിയ ഭീഷണി ബ്ലാസ്‌റ്റേഴ്‌സ്‌ ആണെന്ന്‌ കൊല്‍ക്കത്തയുടെ കോച്ച്‌



തന്റെ ടീമിന്റെ വലിയ ഭീഷണി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആണെന്ന്‌ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മുന്‍ പരിശീലകനും ഇപ്പോള്‍ എ.ടി.കെയുടെ ഹെഡ്‌ കോച്ചുമായ ടെഡി ഷെറിങ്ങ്‌ഹാം സമ്മതിക്കുന്നു

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ക്കു ലഭിക്കുന്ന ആരാധകരുടെ വലുപ്പമാണ്‌ തനിക്കു ഇന്ത്യയിലേക്കു വരാന്‍ വലിയ കാരണമായതെന്ന്‌ എടികെ യുടെ മുഖ്യ പരിശീലകന്‍ പറഞ്ഞു. 

`ആദ്യം എനിക്ക്‌ തീരുമാനം എടുക്കാന്‍ സംശയമായിരുന്നു. ഒരു ടീമിനെ നിയന്ത്രിക്കാനുള്ള കഴിവ്‌ എനിക്ക്‌്‌ ഉണ്ടോ എന്നു സംശയിച്ചിര.ന്നു.പക്ഷേ ഞാന്‍ സ്റ്റീവ്‌ കോപ്പലിനോടും (ജാംഷെഡ്‌പൂര്‍ എപ്‌.സി കോച്ച്‌), പിന്നീട്‌ ഡേവിഡ്‌ ജെയിംസിനോടും ( കേരള ബ്ലാസറ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍) ഇക്കാര്യം ആരാഞ്ഞു. ഇരുവര്‍ക്കും ഐ.എസ്‌.എല്ലിനെക്കുറിച്ച,്‌ പറയാന്‍ നല്ല കാര്യങ്ങളുണ്ടായിരുന്നു. 60,000ത്തോളം വരുന്ന ആരാധകരുടെ മുന്നില്‍ ഞങ്ങള്‍ കളിക്കേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചായിരുന്നു ആകാംക്ഷ. ആ ഒരു അന്തരീക്ഷം ഞാന്‍ നിയന്ത്രിക്കണമെന്ന്‌ ഞാന്‍ കരുതി` കൊല്‍ക്കത്തയില്‍ നടന്ന മാധ്യമ ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെഡി ഷെറിങ്‌ഹാം. 

നിലവിലുള്ള ചാമ്പ്യന്മാരും കേരള ബ്ലാസറ്റേഴ്‌സും തമ്മിലാണ്‌ കൊച്ചിയില്‍ നടക്കുന്ന ഹീറോ ഐഎസ്‌എല്ലിന്റെ നാലാം സീസണിലെ ഉദ്‌ഘാടന മത്സരം .പ്രത്യേകിച്ച്‌ ഒട്ടും സൗഹൃദപരമല്ലാത്ത അന്തരീക്ഷത്തില്‍ കളിക്കേണ്ടി വരുമെങ്കിലും ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പടയ്‌ക്ക്‌ എതിരെ കളിക്കുന്നത്‌ വളരെ വിലപ്പെട്ടതായിരിക്കുമെന്നു ടെഡിഷെറിങ്‌ഹാം കരുതുന്നു


` ഇത്‌ ഒരു വ്യക്തമായ വെല്ലുവിളി ആയിരിക്കും. 30,000 അല്ലെങ്കില്‍ 60,000 പേരുടെ മുന്നില്‍ കളിക്കാനുള്ള ചോയിസ്‌ ആണ്‌ നല്‍കുന്നതെങ്കില്‍ ഞാന്‍ തീര്‍ച്ചയായും രണ്ടാമത്തേതായിരിക്കും തെരഞ്ഞെടുക്കുക. ഞങ്ങളുടെ ഹോം മാച്ചുകളില്‍ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ വന്‍ ആരാധക സംഘത്തെയാണ്‌ പ്രതീക്ഷിക്കുന്നത്‌ ` അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ കുറെ സീസണുകളിലായി എടികെബ്ലാസ്‌റ്റേഴ്‌സ്‌ ശത്രുത വളരെയേറെ വര്‍ധിച്ചു. കഴിഞ്ഞ അഞ്ച്‌ മത്സരങ്ങള്‍ എടുത്താല്‍ കൊല്‍ക്കത്ത ടീം ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിനോട്‌ തോറ്റിട്ടില്ല. എങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ എടികെയുടെ കിരീടം നിലനിര്‍ത്താനുള്ള മോഹത്തിനു വലിയ ഭീഷണിയാണെന്നും ഷെറിങ്ങ്‌ ഹാം പറഞ്ഞു.

ആദ്യ മത്സരം എളുപ്പമാകുന്നതിനോടാണ്‌ ഷെറിങ്ങ്‌ഹാമിനു താല്‍പ്പര്യം .പക്ഷേ, ബ്ലാസ്‌റ്റേഴ്‌സിനെതിരെ ക്യാമ്പയിന്‍ ആരംഭിക്കുന്നതിന്റെ ഗുണവശങ്ങളും അദ്ദേഹം കാണുന്നുയ കഴിഞ്ഞ സീസണിലെ ഫൈനലില്‍ എടികെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 43നു ജയിച്ചിരുന്നു. 
'ഇത്തരം മികച്ച അന്തരീക്ഷത്തില്‍ തന്നെ സീസണ്‍ തുടങ്ങുവാന്‍ കഴിയുന്നത്‌ നല്ലതാണ്‌ . എന്റെ തലച്ചോറ്‌ മറ്റ്‌ ടീമുകള്‍ക്കുവേണ്ടിയും മാറ്റിവെക്കുവാന്‍ ആഗ്രഹിക്കുന്നു. ഇത്‌ അല്‍പ്പം കടുപ്പമാണെങ്കിലും ഞങ്ങളുടെ എതിരാളികളായ 60,000 വരുന്ന ആരാധകരുടെ മുന്നില്‍ വളരെ നന്നായി കളിക്കാനാകുന്നത്‌ വളരെ മഹത്തരമാണ്‌. ` 51 കാരന്‍ പറഞ്ഞു. 
` ഞാന്‍ വളരെ ശക്തമായ ഒരു ടീമില്‍ എത്തിയതെന്ന്‌ ആദ്യം ഞാന്‍ ആരാഞ്ഞു അത്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 12 ാമനെ മാനെപ്പോലെ പ്രവര്‍ത്തിക്കുന്ന ആരാധകരെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ചോദ്യം. കേരള ബ്ലാസ്‌റ്റേഴ്‌സിനു അതിശയകരമായ ആരാധകരാണുള്ളതെന്നത്‌ ഒരു വലിയ കാര്യം .പക്ഷേ നമ്മുടെ കരിയറിലെ നിമിഷങ്ങള്‍ തീര്‍ച്ചായായും ടീമിനു വേണ്ടി കൂടുതല്‍ ചെയ്യാന്‍ ആവശ്യപ്പെടും. അതിനുള്ള അവസരം ലഭിക്കുമെന്നാ്‌ പ്രതീക്ഷയെന്നും ഷെറിങ്‌ഹാം പറഞ്ഞു.

എടികെയുടെ ആദ്യ മത്സരത്തില്‍ പ്രമുഖ താരം റോബി കീന്‍ കളിക്കില്ലെന്നുറപ്പായി. കാലിന്റെ ഉപ്പൂറ്റിയ്‌ക്ക്‌ ഏറ്റ പരുക്കിനെ തുടര്‍ന്നു അദ്ദേഹം വിശ്രമത്തിലാണ്‌.

എന്നാല്‍ അത്‌ ടീമിനു വലിയ ഭീഷണിയൊന്നുമല്ല .നിസാര പരുക്ക്‌ മാത്രമെയുള്ളുയ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അദ്ദേഹം മടങ്ങിയെത്തും ഷെറിങ്‌ഹാം പറഞ്ഞു.

നവംബര്‍ 17നു കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ എടികെ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയിലെ സ്‌ഫോടനകാത്മമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ഉദ്‌ഘാടന മത്സരം ടെഡി ഷെറിങ്‌ഹാം കാത്തിരിക്കുകയാണ്‌ 17നു വെള്ളിയാഴ്‌ച വൈകുന്നേരം ഒരു അവിസ്‌മരണീയ മത്സരം കളിക്കാന്‍ തന്റെ ടീം തയ്യാറെടുക്കണമെന്നും ഷെറിങ്‌ഹാമിനു അറിയാം. 

No comments:

Post a Comment

photos :SABIR PASHA- RENE