Saturday, November 18, 2017

MATCH 1 KERALA BLASTERS -ATK (0-0)


ബ്ലാസ്റ്റേഴ്‌സ്‌- എടികെ പോരാട്ടം ഗോള്‍രഹിതം


കൊച്ചി:
ഹീറോ ഇന്ത്‌്യന്‍ സൂപ്പര്‍ ലീഗിന്റെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എടികെയും റണ്ണേഴ്‌സ്‌ അപ്പായ കേരള ബ്ലാസ്റ്റേഴ്‌സും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
കേരള ബ്ലാസറ്റേഴ്‌സിന്റെ സെര്‍ബിയന്‍ ഡിഫെന്‍ഡര്‍ പെസിച്ചാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌ .എന്നാല്‍ മത്സരത്തിന്റെ ഗതി നോക്കിയാല്‍ ഗോള്‍കീപ്പര്‍ പോള്‍ റാച്ചുബുക്കയായിരുന്നുബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി മാറിയത്‌. 
കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇനി അടുത്ത മത്സരത്തില്‍ 24നു കൊച്ചിയില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിയേയും എടികെ 26നു ഹോം ഗ്രൗണ്ടില്‍ പൂന സിറ്റിയേയും നേരിടും. 
മൂന്നാം മിനിറ്റില്‍ മിലന്‍ സിംഗില്‍ നിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ നീക്കം. മിലന്‍സിംഗ്‌ തന്നെ അടുത്ത മിനിറ്റില്‍ ബുള്ളറ്റ്‌ ഷോട്ട്‌. അല്‍പ്പം വ്യത്യാസത്തില്‍ പുറത്ത്‌. വലതു വിംഗില്‍ പ്രബീര്‍ ദാസിലൂടെയായിരുന്നു എടികെയുടെ ആദ്യ നീക്കം. കോര്‍ണര്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്‌ രക്ഷപ്പെട്ടു. ഒന്‍പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറും ഭീഷണി സൃഷ്ടിക്കാതെ കടന്നുപോയി.
13 ാം മിനിറ്റില്‍ ഹിതേഷിന്റെ മനോഹരമായ മുന്നേറ്റവും ഷോട്ടും കേരള ബ്ലാസറ്റേഴ്‌സ്‌ ഗോളി പോള്‍ റച്ച്‌ബുക്ക കുത്തിയകറ്റി. 19 ാം മിനിറ്റില്‍ സെക്യുഞ്ഞയുടെ മറ്റൊരു ശ്രമം. ഇത്തവണ ഷോട്ട്‌ ദുര്‍ബലമായതിനാല്‍ ബ്ലാസ്‌റ്റേഴ്‌സ്‌ രക്ഷപ്പെട്ടു. ആദ്യ പതിനഞ്ചു മിനിറ്റിനുശേഷവും എടികെ യ്‌ക്കായിരുന്നു മുന്‍ തൂക്കം. എടികെ കൂട്ടത്തോടെ ആക്രമണവുമായി കുതിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണം ഒറ്റപ്പെട്ടു നിന്നു. എടികെയുടെ പാര്‍ശ്വങ്ങളിലൂടെ പറന്നുവന്ന ക്രോസുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകരുടെ നെഞ്ചില്‍ ഇടിത്തീ വീഴ്‌ത്തിക്കൊണ്ടിരുന്നു. 
ബ്ലാസ്റ്റേഴ്‌സിന്റെ ബെര്‍ബതോവും ഇയാന്‍ ഹ്യൂമും ചേര്‍ന്നുള്ള സഖ്യം വേണ്ടവിധം ഒത്തിണക്കം കാണിക്കാതെ പോയി. വലത്തെ വിംഗിലൂടെ റിനോ ആന്റോയും വിനീതും നടത്തിയ ക്രോസുകള്‍ ഹ്യൂമില്‍ എത്താതെ നോക്കാന്‍ എടികെ പ്രതിരോധനിരക്കാര്‍ ബോക്‌സിനകത്ത്‌ ഭിത്തി കെട്ടി ഉയര്‍ത്തി. 
ഒന്നാം പകുതി മൊത്തം എടുത്താല്‍ എടികെയ്‌ക്കായിരുന്നു മുന്‍തൂക്കം. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷുകാരനായ ഗോളി പോള്‍ റാച്ചുബുബ്‌ക്കയും കളിയില്‍ നിറഞ്ഞു നിന്നു. 
രണ്ടാം പകുതിയില്‍ 50 -ാം മിനിറ്റില്‍ ലിങ്‌ദോയെ മറികടന്നു വിനീതിന്റെ ഉശിരന്‍ ഷോട്ട്‌ എടികെ ഗോളി ദേബജിത്‌ കുത്തിയകറ്റി .ഓടിയെത്തിയ പെര്‍ക്യൂസണു റീബൗണ്ട്‌ പ്രയോജനപ്പെടുത്താനായില്ല. അതിനുശേഷം കൊല്‍ത്തക്കാര്‍ രണ്ടു കോര്‍ണറുകള്‍ തുടരെ നേടി ആക്രമണശേഷിയില്‍ മുന്നിലെത്തി. ഇതില്‍ രണ്ടാമത്തെ കോര്‍ണറില്‍ സ്‌പാനീഷ്‌ താരം ജോര്‍ഡി മോണ്ടലിന്റെ ബുള്ളറ്റ്‌ ഹെ്‌ഡ്ഡര്‍. അതിലേറെ മനോഹരമായി പോള്‍ റാച്ച്‌ബുക്ക മനോഹരമായി രക്ഷപ്പെടുത്തി. 
60 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനെയും നിജാസി കുക്വിയെയും പിന്‍വലിച്ചു. പകരം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സിഫിനാസും എടികെയ്‌ക്കു വേണ്ടി റോബിന്‍ സിംഗും ഇറങ്ങി. 67 ാം മിനിറ്റില്‍ പകരക്കാരനായി വന്ന സിഫാനിസിന്റെ മനോഹരമായ നീക്കം . ബോക്‌സിലെത്തിയ സിഫാനിസിനെ മനോഹരമായ ടാക്ലിങ്ങിലൂടെ ജോര്‍ഡി തടുത്തുകൊണ്ട്‌ അപകടം ഒഴിവാക്കി. 70 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സ്‌ അത്ഭുകരമായി രക്ഷപ്പെട്ടു. 30 വാര അകലെ നിന്നു പോര്‍ച്ചുഗീസ്‌ താരം സെക്യൂഞ്ഞയുടെ മിന്നില്‍ ഷോട്ട്‌ റാച്ചബുക്കയെയും മറികടന്നു .പക്ഷേ ഇത്തവണ രണ്ടാം പോസ്‌റ്റില്‍ തട്ടിയകന്നു. റീബൗണ്ട്‌ ആയി വന്ന പന്ത്‌ എടുക്കാന്‍ മുന്നില്‍ ഉണ്ടായിരുന്ന മൂന്നു എടികെ കളിക്കാര്‍ക്കും കഴിഞ്ഞില്ല. 
ഇഞ്ചു ടൈമില്‍ മിലന്‍ സിംഗിന്റെ കോര്‍ണറില്‍ ബെര്‍ബതോവിന്റെ ഹെഡ്ഡര്‍ എടികെ ഗോളി ദേബജിത്‌ കരങ്ങളില്‍ ഒതുക്കിയതോടെ കളി ഗോള്‍ രഹിത സമനിലയിലേക്കു നീങ്ങി. 
അവസാന മിനുറ്റുകളില്‍ എടികെ രണ്ടാം സ്‌ബസ്റ്റിറ്റിയൂഷനില്‍ നോണ്‍ഗ്രാമിനു പകരം ബിപിനും ബ്ലാസ്റ്റേ്‌ഴ്‌സ്‌ പെര്‍ക്യൂസനുപകരം ജാക്കിചാന്ദിനെയും വിനീതിനു പകരം കന്നി മത്സരം കളിക്കാന്‍ കോഴിക്കോട്ടുകാരന്‍ കെ.പ്രശന്തിനും അവസരം നല്‍കിയിരുന്നു. 
കളിയില്‍ മുന്‍തൂക്കം എടികെയ്‌ക്കായിരുന്നു 57 ശതമാനം .ഏഴ്‌ കോര്‍ണറുകളും അവര്‍ക്ക്‌ ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സിനു നാലും. ഫൗളുകളുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ്‌ 16 തവണയും എടികെ ഒന്‍പത്‌ തവണയും കുടുങ്ങി. 
ബ്ലാസ്‌റ്റേഴ്‌സ്‌ 
ഇന്നലെ 4-2-3-1എന്ന ശൈലിയിലായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്‌. ഗോള്‍ വലയം പോള്‍ റാച്ച്‌ബുക്കയ്‌ക്കു എല്‍പ്പിച്ചുകൊണ്ട്‌ പ്രതിരോധത്തില്‍ റിനോ ആന്റോ, ജിങ്കന്‍, പെസിച്ച്‌, റുവാതാര എന്നിവരെ വിന്യസിച്ചു. മധ്യനിരയില്‍ അല്‍പ്പം പിന്നോട്ട്‌ ഇറക്കി അരാതയെയും മിലന്‍ സിംഗ്‌ എന്നിവരെ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡറായും ഇറക്കി അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡില്‍ വിനീതും ബെര്‍ബതോവും പെര്‍ക്കുസനും ഇറങ്ങി. ഇയാന്‍ ഹ്യൂ ഏക അറ്റാക്കറായും വന്നു.
മറുവശത്ത്‌ എടികെ മുന്‍ നിരയില്‍ ഹിതേഷിനെയും തൊട്ടു മുന്നില്‍ എന്‍ജാസി കുക്വിയേയും ഇറക്കി. ഇവര്‍ക്കു പന്ത്‌ എത്തിക്കാന്‍ മധ്യ നിരയില്‍ നോണ്‍ഗ്രാം, ലിങ്‌ദോ, തോമസ്‌, സെക്യുുഞ്ഞ എന്നിവരെയും പ്രതിരോധത്തില്‍ ്‌ പ്രബീര്‍, തോര്‍പ്പ്‌, കീഗന്‍ ,,ജോര്‍ഡി എന്നിവരെയും ഗോള്‍ മുഖത്ത്‌ പരിചയസമ്പന്നനായ ദേബജിത്തിനെയും അണിനിരത്തി. 4-4-1-1 എന്ന ശൈലിയിലായിരുന്നു എടികെ തന്ത്രങ്ങള്‍ മെനഞ്ഞത്‌.



നേരത്തെ നടന്ന വര്‍ണശബളമായ ഉദ്‌ഘാടന ചടങ്ങില്‍ കത്രീന കൈഫും സല്‍മാന്‍ ഖാനും കാണികളെ ആവേശഭരിതരാക്കി പരിപാടികള്‍ അവതരിപ്പിച്ചു കളരിപ്പയറ്റിന്റെ അകമ്പടിയോടെ കേരള ബ്ലാസറ്റേഴ്‌സ്‌്‌ ഉടമ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ സന്ദേശ്‌ ജിങ്കനോടൊപ്പം വേദിയിലെത്തി. ട്രോഫിയുമായി നിലവിലുള്ള ചാമ്പ്യന്മാരയ എടികെ ക്യാപ്‌റ്റനും എത്തി. തുടര്‍ന്നുമലയാള സിനിമയുട സാന്നിധ്യമായി സൂപ്പര്‍ താരം മമ്മൂട്ടിയും ഗ്രൗണ്ടിലെത്തി. ഇന്റര്‍നാഷണല്‍ ഒളിമ്പിക്കമ്മിറ്റി അംഗവും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ്‌ ഡെവലപ്പ്‌മെന്റ്‌ ലിമിറ്റഡ്‌ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി യ്‌ക്കു മമ്മൂട്ടി പന്തു കൈമാറിയതോട ഹീറോ ഐ.എസ്‌.എല്‍ നാലാം സീസണിനു തുടക്കമായി. .

Match 1 Nemanja Lakić-PešićKerala Blasters





















KOCHI: Kerala Blasters and ATK played out an entertaining goalless draw in front of a packed house in the Hero Indian Super League’s season opener at the Jawaharlal Nehru Stadium, Kochi, on Friday.

Both teams took a combined 17 shots, attempted a combined 34 crosses and pumped in 11 corners, but to no avail. This was also the first 0-0 result between the two sides, with ATK failing to win their first away match of a season for the first time in ISL history.

Neither team took a lot of time to warm up, with both defences opened up in the early exchanges. Milan Singh sent a rasping shot narrowly past the post within the first five minutes but the best chance of the first 45 minutes fell to ATK’s Hitesh Sharma. The ball fell kindly for him after good play down the right by Rupert Nongrum, and his shot from a one-on-one situation was parried away by onrushing goalkeeper Paul Rachubka.

ATK then saw their tricky winger Zequinha’s curling shot hit the post; its clatter triggering a sigh of relief in the stadium. The visitors may have nipped it in terms of the better chances created, but Kerala Blasters will rue the missed opportunities they had to score. Former Manchester United striker Dimitar Berbatov was left waiting for a good cross too many times and Iain Hume’s industry proved futile with the former ATK forward taken off at the hour mark.

While ATK relied on slow build-up play, Blasters looked for quick breaks going forward. Berbatov slowly but surely grew into the game, setting up a few attacks with his trademark perfectly weighted passes and it was his expert touch that set up both CK Vineeth and Rino Anto down the right whenever they went forward. The Blasters made good use of set-pieces as well, but Sandesh Jhingan’s attempts skidded off his head amid a crowd of defenders in red and white.

The home side started the second half brightly, with Berbatov and Courage Pekuson combining to put Vineeth through down the left. He cut in and shot but it was palmed away by Debjit Majumder, who had earlier frustrated Berbatov in trying to find space to pull the trigger. 

As Kerala grew wasteful, ATK gained confidence, especially after Robin Singh replaced Finnish striker Njazi Kuqi. But the Indian No 9 couldn’t convert a low cross on his stronger left side. 

In a way, it personified the match and both managers will go into their next game looking for more sharpness while going forward

No comments:

Post a Comment

photos :SABIR PASHA- RENE