Saturday, November 18, 2017

MATCH 2 (19 NOV0 JFC-NEUFC (0-0)

വീണ്ടും ഗോള്‍ രഹിതം
നോര്‍ത്ത്‌ ഈസ്‌റ്റും
ജാംഷെഡ്‌പൂരും സമനില പങ്കിട്ടു





ഡാനേയോലോ (നോര്‍ത്ത്‌ ഈസ്‌റ്റ്‌) 


Match 2Brazil MarcinhoNorthEast United FC

ഗുവഹാട്ടി, നവംബര്‍ 18 :

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ഒരു ഗോളിനായുള്ള കാത്തിരിപ്പ്‌ നീളുന്നു. കൊച്ചിയിലെ പോല ഗോഹാട്ടിയിലും ഗോള്‍ പിറന്നില്ല.
ഇന്നലെ ഗോഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡും നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സിയും ഗോള്‍ രഹിത സമനില പങ്കുവെച്ചു.
നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ മാഴ്‌സിഞ്ഞ്യോയാണ്‌ ഹീറോ ഓഫ്‌ ദി മാച്ച്‌.
ജാംഷെഡ്‌പൂരിന്റെ പകരക്കാരനായി വന്ന ആന്ദ്രെ ബിക്കെ 78 ാം മിനിറ്റില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതിനെ തുടര്‍ന്നു അവസാന മിനിറ്റുകളില്‍ 10 പേരുമായി സന്ദര്‍ശകര്‍ക്കു കളിക്കേണ്ടി വന്നു. ഈ അവസരം ആതിഥേയര്‍ക്കു മുതലെടുക്കാനായില്ല.

മത്സരഫലം ഗോള്‍ രഹിതമായിരുന്നുവെങ്കിലും കളിയില്‍ 56 ശതമാനം മുന്‍തൂക്കം നോര്‍ത്ത്‌ ഈസ്‌റ്റിനായിരുന്നു. 13 ഷോട്ടുകള്‍ അവര്‍ എതിരാളികളുടെ വല ലക്ഷ്യമക്കി തൊടുത്തു. ജാംഷെഡ്‌പൂര്‍ ഒന്‍പത്‌ തവണയും. ഒന്‍പത്‌ കോര്‍ണറുകളും നോര്‍ത്ത ഈസ്‌റ്റിനു ലഭിച്ചു. ജാംഷെഡ്‌പൂരിനു മൂന്നും. ഫൗളുകളുടെ കാര്യത്തില്‍ രണ്ടു ടീമുകളും മോശമായില്ല. നോര്‍ത്ത്‌ ഈസ്‌റ്റ്‌ 16 ഫൗളുകളും ജാം,ഷെഡ്‌പൂര്‍ 15 ഫൗളുകളും പുറത്തെടുത്തു. ഒരു ചുവപ്പ്‌ കാര്‍ഡും രണ്ട്‌ മഞ്ഞക്കാര്‍ഡും ഇന്നലെ പുറത്തെടുക്കേണ്ടി വന്നു.
റോബര്‍ട്ടിന്റെ നായകപദവിയില്‍ ഇറങ്ങിയ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിന്റെ നിരയില്‍ രണ്ടു മലയാളി താരങ്ങള്‍ ഇറങ്ങിയിരുന്നു. ഗോള്‍ വലയം കാക്കുവാന്‍ ടി.പി.രഹ്‌്‌നേഷും പ്രതിരോധ നിരയില്‍ അബ്ദുള്‍ ഹക്കുവും. മറുവശത്ത്‌ തിരിയുടെ കീഴില്‍ ഇറങ്ങിയ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ നിരയില്‍ പ്രതിരോധത്തില്‍ സെന്റര്‍ ബാക്ക്‌ അനസ്‌ എടത്തൊടികയും ഇറങ്ങി. ഹക്കുവിന്റെ ആദ്യ ഐ.എസ്‌.എല്‍ മത്സരം ആയിരുന്നു ഇന്നലത്തേത്‌.
മൂന്നാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസറ്റിനു കിട്ടിയ ആദ്യ കോര്‍ണറിനുശേഷം മാഴ്‌സിലീഞ്ഞ്യോ സുവര്‍ണ അവസരം ഗോള്‍ കീപ്പര്‍ മാത്രം നില്‍ക്കെ ക്രോസ്‌ബാറിനു മുകളിലൂടെ പറത്തിക്കളഞ്ഞു. ആദ്യ മിനിറ്റുകളില്‍ തന്നെ നോര്‌ത്ത്‌ ഈസ്‌റ്റ്‌ എതിരാളികള്‍ക്കു കനത്ത സമ്മര്‍ദ്ദം എല്‍പ്പിച്ചു. കോര്‍ണറുകളും നിരവധി അവസരങ്ങളും നോര്‍ത്ത്‌ ഈസ്‌റ്റിനു തുറന്നുകിട്ടി. 10 മിനിറ്റിനുള്ളില്‍ നാല്‌ കോര്‍ണറുകള്‍. ഡുങ്കലും മാഴ്‌സിയോയും തുടരെ ജാംഷെഡ്‌പൂരിന്റെ ഗോള്‍വലയം പരീക്ഷിച്ചു. എന്നാല്‍ ഇന്ത്യന്‍ ഗോള്‍ വലയം നിരവധി തവണ കാത്തുസൂക്ഷിച്ച ജാംഷെഡ്‌പൂര്‍ ഗോളി സുബ്രതോ പോളിനെ മറികടക്കാന്‍ വേണ്ട കരുത്ത്‌ ഈ ശ്രമങ്ങളിലുണ്ടായില്ല. പന്തടക്കത്തിലും ആക്രമണത്തിലും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ആധിപത്യം ആയിരുന്നു 20 മിനിറ്റുകളിലും കാനാനായത്‌. ഇതിനിടെ ഒരേ ഒരു ശ്രമം മാത്രമായിരുന്നു ജാംഷെഡ്‌പൂര്‌ നടത്തിയത്‌. 27 ാം മിനിറ്റില്‍ ജാംഷെഡ്‌പൂരിനു നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ മുഖത്തിനു 30വാര അകലെ കിട്ടിയ ഫ്രീകി്‌ക്‌ അസൂക്ക ക്രോസ്‌ ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കി. അടുത്ത മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു രണ്ട്‌്‌ കനകാവസരങ്ങള്‍. മാഴ്‌സി്‌ഞ്ഞ്യോയുടെ ആദ്യ ശ്രമം റീബൗണ്ട്‌. തുടര്‍ന്നു കിട്ടിയ പന്ത്‌ ഒഡയര്‍ പുറത്തേക്ക്‌ അടിച്ചുകളഞ്ഞു.
. ഗോള്‍ ദാരിദ്രമായിരുന്നു ആദ്യപകുതിയെങ്കിലും ഫൗളുകള്‍ക്കു പഞ്ഞമുണ്ടായില്ല. ഡിഡിക്കയെ പിന്നില്‍ നിന്നും ഉന്തിവീഴ്‌ത്തയതിനു ജാംഷെഡ്‌പൂരിന്റെ മെമോയ്‌ക്ക്‌ ആദ്യ മഞ്ഞക്കാര്‍ഡ്‌. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പന്ത്‌ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ രഹ്‌്‌നേഷിനും കൂട്ടുകാരന്‍ ഹോസെ ഗോണ്‍സാല്‍വസിനും പരുക്കേറ്റു. ഇതിനു പിന്നാലെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിക്കു ഗോള്‍ തുറക്കാനുള്ള കനകാവസരം വീണുകിട്ടി. ട്രീന്‍ഡാഡെ ഗോണ്‍സാല്‍വസ്‌ ബോക്‌സിനകത്തു നി്‌ന്നും നല്‍കിയ പാസ്‌ ലഭിച്ച ഇസു അസൂക്കയുടെ ദുര്‍ബലമായ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ ഗോളി രഹ്‌്‌നേഷ്‌ അനാായാസം തട്ടിയകറ്റിയതോടെ ഇടവേള വിസില്‍ മുഴങ്ങി.
രണ്ടാം പകുതിയില്‍ ജാംഷെഡ്‌പൂര്‍ ആക്രമിച്ചു കളിച്ചു കളിക്കാന്‍ തുടങ്ങി. അസൂക്കയുടെ ലോങ്‌ റേഞ്ചര്‍ ആക്രമണത്തിനു തുടക്കം കുറിച്ചു. 50 ാം മിനിറ്റില്‍ സമീ്‌ഗ്‌ ദൗതിയുടെ അളന്നു കുറിച്ച പാസ്‌ ജെറിയെ ലക്ഷ്യമാക്കി . .ചാടിവീണ ഹക്കു പന്ത്‌ ക്ലിയര്‍ ചെയ്‌തകറ്റി. ഒന്നിനു പുറകെ ഒന്നായി ദൗത്തിയുടെ വലത്തെ പാര്‍ശ്വത്തില്‍ നി്‌ന്നുള്ള ക്രോസുകള്‍ . നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ബോക്‌സിനുള്ളില്‍ അപകടമണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
54 ാംമിനിറ്റില്‍ ഹാന്‍ഡ്‌ ബോളിനെ തുടര്‍ന്നു ബോക്‌സിനു പുറത്തു നിന്ന്‌ു ലഭിച്ച ഫ്രീ കിക്ക്‌ .കിക്കെടുത്ത മാഴ്‌സീഞ്ഞ്യോയുടെ അടി ചുവപ്പ്‌ ഭിത്തിയില്‍ തട്ടി അവസാനിച്ചു. 56 ാം മിനിറ്റില്‍ കോര്‍ണര്‍ ഫ്‌ളാഗിനുസമീപത്തു നി്‌ന്നും വളഞ്ഞു വന്ന പന്ത്‌ സുബ്രതോ പോള്‍ കുത്തി അപകടം ഒഴിവാക്കി. വീണ്ടും അപകടമണി. 60 ാം മിനിറ്റില്‍ ലാല്‍റിന്‍ഡികയുടെ ഫ്‌ളിക്കില്‍ ഡാനിയോലോ ലോപ്പസിന്റെ കാലുകളില്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ മാത്രം മുന്നില്‍ നില്‍ക്കെ ഡാനിയേലോ പുറത്തേക്കു അടിച്ചു തുലച്ചു.
ഭാഗ്യം വീണ്ടും ജാംഷെഡ്‌പൂരിന്റെ കൂടെ 64 ാം മിനിറ്റില്‍ ഡിഡിക്കയുട ക്രോസില്‍ മാഴ്‌സിഞ്ഞ്യോയുടെ ഹെഡ്ഡര്‍ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. അടുത്ത മിനിറ്റില്‍ ഡാനിയേലോ ലോപ്പസിന്റെ ഷോട്ട്‌ . ഇത്തവണ സുബ്രതോ പോളിന്റെ രക്ഷാദൗത്യം. ജാംഷെഡ്‌പൂരിനെ രക്ഷിച്ചു.
ഇതോടെ കോച്ച്‌ സ്റ്റീവ്‌ കോപ്പല്‍ മഹ്‌താബ്‌ ഹൂസൈനു പകരം ഫറൂഖ്‌ ചൗധരിയും ട്രിന്‍ഡാഡെയ്‌ക്കു പകരം ആന്ദ്രെ ബിക്കെയെയും കൊണ്ടുവന്നു . നോര്‍ത്ത്‌ ഈസ്‌റ്റ്‌ ആദ്യ മാറ്റത്തില്‍ ഡുഗലിനു പകരം ഹോളിചരണ്‍ നാര്‍സറിയെയും ഇറക്കി. 76 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ കഷ്ടിച്ചു ഗോള്‍ വീഴാതെ രക്ഷപ്പെട്ടു.ഹക്കുവിന്റെ ക്ലിയറന്‍സ്‌ സ്വന്തം പോസ്‌റ്റിലേക്കു പറന്നുവന്നത്‌ പോസ്‌റ്റില്‍ ക്രോസ്‌ ബാറില്‍ തട്ടിത്തെറിച്ചു.
78 ാം മിനിറ്റില്‍ ആന്ദ്രെ ബിക്കയ്‌ക്കു ചുവപ്പ്‌ കാര്‍ഡ്‌ . നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ലൂയിസ്‌ അല്‍ഫാന്‍സോയുടെ പക്കല്‍ നിന്നും പന്ത്‌ രക്ഷിക്കാനുള്ള ശ്രമത്തില്‍ ചാടി ഉയര്‍ന്നു ചാര്‍ജ്‌ ചെയതതിനു പകരക്കാരന്‍ ആന്ദ്രെ ബിക്കെയ്‌ക്കെതിരെ റഫ്‌റി തേജസ്‌ നട്‌ വര്‍ക്കര്‍ ചുവപ്പ്‌ കാര്‍ഡ്‌ പുറത്തെടുത്തു. 78 ാം മിനിറ്റില്‍ പത്തുപേരുമായി ചുരുങ്ങിയ ജാംഷെഡ്‌പൂരിനു അവസാന മിനുറ്റുകള്‍ ഇതോടെ ദുഷകരമായി.
80 ാം മിനിറ്റില്‍ സമീഗ്‌ ദൗതിയ്‌ക്കു മഞ്ഞക്കാര്‍ഡ്‌. 85 ാം മിനിറ്റില്‍ സമീഗ്‌ ദൗതിയുടെ ലോങ്‌ റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പാഞ്ഞു.
അവസാന വിസിലിനു സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഡിഡിക്കയുടെ അളന്നു കുറിച്ച പാസില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഹോളിചരണ്‍ നാര്‍സറിയ്‌ക്കും മാര്‍ട്ടിന്‍ ഡയസിനും ഗോള്‍വലയം ഭേദിക്കാന്‍ കഴിയാതെ പോയതോടെ മത്സരം ഗോള്‍ രഹിതമായി കലാശിച്ചു.  






NorthEast, Jamshedpur draw blank

GUWAHATI, NOVEMBER 18: NorthEast United FC can count themselves unlucky for not getting anything more than a point in their goalless draw against debutants Jamshedpur FC in the opening round Hero Indian Super League clash at Indira Gandhi Athletic Stadium, Guwahati, on Saturday.

The hosts were the dominant side, particularly in the second session, but could not finish off some impressive moves as the goalpost denied them twice and rival goalkeeper Subrata Paul came up with a superlative save in a one-on-one situation.

NorthEast United were quick off the blocks. Marchino, NorthEast United's new Brazilian acquisition, had the first big opportunity of the game early on after Jose Goncalves found him at the edge of the six-yard box with a precise cross. The midfielder, however, only managed to blast the ball over the crossbar.

Eight minutes into the game, NorthEast United were again knocking at the opposition's door. This time Marcino turned provider. His corner found Goncalves inside the box but the Portuguese defender's shot was well blocked by goalkeeper Subrata Paul. 

Debutants Jamshedpur FC were finding it hard to hold on to the ball. But for all that time on the ball, NorthEast United didn't manage to create any clear-cut opportunities in the first 45 minutes. 

At the other end, Steve Coppell's men almost took the lead in added time against the run of play. After making a darting run into the NorthEast United box, Sameegh Doutie's low cross found Izu Akuza who had both time and space in the box to take a shot. But TP Rehenesh was up to the task; the goalkeeper's outstretched leg kept the score goalless.

In the second half, NorthEast United, determined to open the scoring in front of their home supporters, took their game a notch higher. Marchino's corner almost crept into Subrata Paul’s goal in the 55th minute. Three minutes later, Danilo Cezario found himself clear on goal but the forward could only toe-poke the ball wide.

Jamshedpur did eventually respond. Azuka, Jamshedpur's best player on the night, came close again. His acrobatic shot from a corner was deflected for a corner.  

Jamshedpur were dealt a heavy blow with about a quarter of the match still left to be played. Andrey Bikey, who had just come on as a substitute, was sent off for a high booted challenge on Luiz Paez Restrepo. 


Sensing an opportunity, NorthEast United piled on the pressure but the visitors defended well to return home with a point.

No comments:

Post a Comment

photos :SABIR PASHA- RENE