കൊച്ചി :
ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരുടെ വര്‍ധനവ് എറെ ഉണ്ടായതിനു പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലെന്നും കളിക്കാരുടെ ഡ്രാഫ്റ്റ് കുറിക്കുമ്പോള്‍ മികച്ച കളിക്കാരെ കണ്ടെത്തുന്നതിനാണ് പ്രധാന്യം നല്‍കിയതെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന് റെനെ മ്യൂലന്സ്റ്റീന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ടീമിലേക്കു ഇനിയും ഏറെ കളിക്കാര്‍ എത്തുവാനുണ്ടെന്നും ക്വാളിറ്റിയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും റെനെ പറഞ്ഞു
ഇയാന്‍ ഹ്യൂമിന്റെ തിരിച്ചുവരവ് ടീമിനു പുതിയ പുതിയ ഊര്‍ജ്ജം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തന്റെ ആരാധകരുടെ മുന്നില്‍ വീണ്ടും ആവേശത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടാനുള്ള ആവേശത്തിലാണ് ഇയാന്‍ ഹ്യൂം എ്ന്നും റെനെ ചൂണ്ടിക്കാട്ടി. ഒന്‍പതാം നമ്പര്‍ ജേഴ്സിയില്‍ മുന്‍നിരയില്‍ ഇപ്പോള്‍ സി.കെ.വിനീത് മാത്രമെയുള്ളു അതൊരു കുറവല്ലേ എന്ന ചോദ്യത്തിനു ടീം ലിസ്റ്റ്് ഇപ്പോള്‍ പൂര്‍ണമല്ലെന്നും വിദേശ കളിക്കാരും ഇന്ത്യന്‍ കളിക്കാരും ഇനിയും ടീമില്‍ എത്തുമെന്നും മികച്ച കോംബനീഷനിലായിരിക്കും അവസാന ഇലവനെ തെരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. ടീമിലേക്കു രണ്ട് ഗോള്‍ കീപ്പര്‍മാരെ കൂടി തെരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു ഗോള്‍ കീപ്പര്‍ വിദേശ താരം ആയിരിക്കും.
അതേപോലെ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 16 ഇന്ത്യന്‍ കളിക്കാരുടെ ലിസ്റ്റില്‍ നിന്ന് ഇനി എത്രപേര്‍ക്ക് മത്സരത്തിനുവേണ്ടി നറുക്കുവീഴുമെന്നു പറയാനാവില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ ഇന്നലെ ആദ്യമായി എത്തിയ മുഖ്യ പരിശീലകന് റെനെ മ്യൂലന്സ്റ്റീനോടൊപ്പം ടെക്നിക്കല്‍ ഡയറക്ടര്‍ താംങ് ബോയ് സിംഗ്തോ,ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. വരുണ്‍ തൃപുരാനേനി എന്നിവരും ഉണ്ടായിരുന്നു.
ലോക ഫുട്ബോള്‍ രംഗത്ത് ഇന്ത്യന്‍ മുന്നേറ്റം ഉണ്ടാകുമെന്നും പുതിയ തലമുറയുടെ ആവേശം അതാണ് സൂചിപ്പിക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച് റെനെ മ്യൂലന്സ്റ്റീന് അഭിപ്രാപ്പെട്ടു. ഐ.എസ്.എല്‍, ഐലീഗ് പോലെയുള്ള മത്സരങ്ങള്‍ ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. വിദേശ കളിക്കാരും, കളിരീതികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിദഗ്ധരായ കളിക്കാര്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ കാല പ്രകടനങ്ങള്‍ ആവേശമുണര്‍ത്തുന്നതാണ്. മാഞ്ചെസ്റ്ററിനു സമാനമായ ഫാന്‍ പിന്തുണ ബ്ലാസ്റ്റേഴ്സിനുമുണ്ടെന്നുള്
ഇയാന്‍ ഹ്യൂമിന്റെ തിരിച്ചു വരവും സന്ദേശ് ജിങ്കന്, വിനീത് സി.കെ. തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യവും ആത്മവിശ്വാസം നല്‍കുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. വരുണ്‍ തൃപുരാനേനി പറഞ്ഞു..
അടുത്ത ഐ.എസ്.എല്‍. ലീഗിലേയ്ക്ക് ടീമിനെ ഒത്തിണക്കത്തോടെ വാര്‍ത്തെടുക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നും താഴേത്തട്ടില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അന്താരാഷ്ട്ര പ്രഗത്ഭരായ ഫുട്ബോള്‍ കളിക്കാരെ സൃഷ്ടിക്കാനുള്ള നിയോഗത്തിലേയ്ക്ക് മുഴുകുകയാണെന്ന് ടെക്നിക്കല്‍ ഡയറക്ടര്‍ താംങ് ബോയ് സിംഗ്തോ അറിയിച്ചു.
ടീമിന്റെ പ്രധാന കുറവ് ആയി ചൂണ്ടിക്കാണിക്കാനുള്ള തെന്താണെന്ന ചോദ്യത്തിനു കോച്ച് റെനെ മ്യൂലന്സ്റ്റീന് ഈ സാഹചര്യത്തില്‍ ടീമിന്റെ കഴിഞ്ഞ സീസണിനെക്കുറിച്ച് വിലയിരുത്താനാവില്ലെന്നും ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ തോല്‍വിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും ഓരോ ടീമിനും ഓരോദിവസം ഉണ്ടെന്നും ഫുട്ബോള്‍ പലപ്പോഴും ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വേദിയാകുന്നു. അന്ന് ബ്ലാസ്റ്റേഴ്സിന്റെ ദിനം ആയിരുന്നില്ലെന്നും പറഞ്ഞു. ഫൈനല്‍ വരെ എത്തുകയും ട്രോഫിയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തു . കഴിഞ്ഞ മൂന്നു സീസണുകളിലും മികച്ച പോരാട്ട വീര്യം കാണിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. കിരീടം രണ്ടു തവണ കൈവിട്ടു, ഈ കുറവ് ഈ സീസണില്‍ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വസത്തിലാണ് കോച്ച് റെനെ മ്യൂലന്സ്റ്റീന് .
ആറ് ,ഏഴ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ ഓരോ ടീമിനെയും കളിക്കാരെയും വിലയിരുത്താന്‍ കഴിയുകയുള്ളു. ഈ ഘട്ടത്തില്‍ ഏത് ടീമാണ് ദുര്‍ബലമെന്നു പറയാനാവില്ലെന്നും റെനെ പറഞ്ഞു. ഇംഗ്ലീഷ് ക്ലബ്ബുകളുടെ പതിവ് ശൈലിയായ മൂന്നു ബാക്കുകളെ ഉപയോഗപ്പെടുത്തിയുള്ള ശൈലി ആയിരിക്കുമോ ചോദ്യത്തിനു വിന്നിംഗ് കോമ്പനീഷന്‍ ആണ് കണ്ടെത്തേണ്ടതെന്നായിരുന്നു മറുപടി. ഓരോ രീതിയ്ക്കും നേട്ടവും കോട്ടവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് റെനെ മ്യൂലന്സ്റ്റീനോടൊപ്പം (മധ്യത്തില്‍ )ടെക്നിക്കല്‍ ഡയറക്ടര്‍ താംങ് ബോയ് സിംഗ്തോ,ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. വരുണ്‍ തൃപുരാനേനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍
കൊച്ചി : കേരളത്തിന്റെ കൊന്പൻമാരായ ബ്ലാസ്റ്റേഴ്സിനുവേണ്ടി പന്തു തട്ടാനായി ഡ്രാഫ്റ്റിൽ നിന്നു സ്വന്തമാക്കിയ താരങ്ങളിൽ ഏറെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന ആരോപണത്തിന് മറുപടിയുമായി ഹെഡ് കോച്ച് റെനി മ്യൂളൻസ്റ്റീൻ. ഡ്രാഫ്റ്റ് സമയത്ത് താരങ്ങളുടെ കളിമികവാണ് കണക്കിലെടുത്തതെന്ന് അദ്ദേഹം കൊച്ചിയിൽ വിളിച്ചുചേർത്ത ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൃത്യമായ ആസൂത്രണം നടത്തിയാണ് മുംബൈയിൽ പ്ലെയർ ഡ്രാഫ്റ്റിനെത്തിയത്. കളിക്കാരെ തെരഞ്ഞെടുക്കുന്പോൾ അവർ എവിടെ നിന്നുള്ളവരാണെന്ന് താൻ നോക്കിയില്ല. മേൻമ മാത്രമാണ് ശ്രദ്ധിച്ചത്. ഡ്രാഫ്റ്റിൽ എത്തിച്ച 13 താരങ്ങളിൽ എട്ടും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണല്ലോ എന്ന ചോദ്യം അസിസ്റ്റന്റ് കോച്ച് തോങ്ബോയ് സിങ്തോയോടു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു റെനിയുടെ മറുപടി. ആദ്യഇലവനിൽ കളിക്കാൻ പറ്റുന്ന താരങ്ങളാണ് നിലവിൽ ടീമിലുള്ളത്. വർഷങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഉണ്ടായിരുന്ന ആളാണു താൻ. അവിടെ കളിക്കാരെ കണ്ടെത്തിയിരുന്നത് അവർ എവിടെ നിന്നുള്ളവരാണ് എന്നു നോക്കിയായിരുന്നില്ല. കഴിവും ടീമിന്റെ വളർച്ചയുമാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം.
ടീമിലെ ഓരോ പൊസിഷനുകളിലും കളിക്കാൻ മികച്ചവരെയാണ് സ്വന്തമാക്കിയത്. ടീമിന്റെ മികച്ച പ്രകടനത്തിനായി സ്വന്തമാക്കാൻ ശ്രമിച്ചതിൽ 90 ശതമാനം പേരെയും കേരളത്തിനു ലഭിച്ചിട്ടുണ്ടെന്നും ചുരുക്കം വിടവുകൾ മികച്ച വിദേശ താരങ്ങളെ കൊണ്ടു വന്നു നികത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോച്ച് എന്ന നിലയിൽ ടീം തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും. ഐഎസ്എൽ രൂപീകരിച്ച കാലം മുതൽ ടൂർണമെന്റിനെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് താൻ. കഴിവുകളുള്ള യുവ താരങ്ങളെ ടീമിലെത്തിക്കുന്നതിനായിരുന്നു ശ്രമം. ഇതോടൊപ്പം പരിചയസന്പന്നരായ കളിക്കാർ കൂടി ചേരുന്പോഴാണ് ടീം സന്തുലിതമാവുക.

നിലവിൽ ടീം കരാറൊപ്പിട്ട കനേഡിയൻ താരം ഇയാൻ ഹ്യൂം കഠിനാധ്വാനിയായ കളിക്കാരനാണ്. കഠിനാധ്വാനം ജനിതകമായി ചേർന്ന കളിക്കാരൻ. കളത്തിൽ കഠിനാധ്വാനം ചെയ്യുന്ന, ഊർജസ്വലരായ താരങ്ങളെയാണ് ടീമിന് ആവശ്യം. ജയിക്കാൻ വേണ്ട ഫോർമേഷനിലായിരിക്കും ടീം കളിക്കുക. ഏതു ഫോർമേഷനിലാണ് കളിക്കുക എന്ന് ഇപ്പോൾ പറയാനാവില്ല. ഏതു ഫോർമേഷനും കളിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല. കളിക്കാരുടെ നിലവാരവും താത്പര്യം കൂടി പരിഗണിച്ചായിരിക്കും ഫോർമേഷൻ രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സീസണുകളിൽ കൊന്പൻമാർക്കു വേണ്ടി ബൂട്ട് കെട്ടിയ താരങ്ങളെ പലരെയും ഇത്തവണ മഞ്ഞ ജേഴ്സിയിൽ കാണില്ലെന്ന സൂചനയും അദ്ദേഹം നൽകി.
മുൻ സീസണുകളിൽ കളിച്ച താരങ്ങൾ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തിൽ തൂങ്ങി നിൽക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിന്റെ മറുപടി. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായിരുന്ന അലക്സ് ഫെർഗൂസനിൽ നിന്ന് പഠിച്ച പാഠമാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കൂടുതൽ നിലവാരമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു
No comments:
Post a Comment